14 March 2026, Saturday

Related news

March 13, 2026
March 11, 2026
March 10, 2026
March 10, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026

ശബരി റെയിൽവേക്കായി 1900 കോടി; കിഫ്ബി ബോർഡ് യോഗത്തിൽ തീരുമാനം

ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് കിഫ്ബി സിഇഒയെ ചുമതലപ്പെടുത്തി
Janayugom Webdesk
തിരുവനന്തപുരം
February 13, 2026 7:56 pm

ശബരി റെയിൽവേ പദ്ധതിക്കായി 1900 കോടി രൂപ അനുവദിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചു. കേന്ദ്ര ബജറ്റിലെ അവഗണനകൾക്കിടയിലും ശബരിമല തീർത്ഥാടകർക്കും വിവിധ ജില്ലകൾക്കും ഗുണകരമാകുന്ന രീതിയിൽ പദ്ധതിയുമായി ശക്തമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഭൂമി ലഭ്യമല്ല എന്ന കാരണം പറഞ്ഞ് കേന്ദ്രം പദ്ധതി തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് നേരിട്ട് കടക്കാൻ കിഫ്ബി സിഇഒയെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ പദ്ധതിക്കായി ഇനി പ്രത്യേകം ധനാനുമതിയുടെ ആവശ്യമില്ലെന്നും ഭാവിയിൽ ശബരി പാത തിരുവനന്തപുരം വിഴിഞ്ഞത്തേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ, തിരുവനന്തപുരം വേളിയിലെ കെ-സ്പേസ് വികസനത്തിന് 600 കോടി രൂപയും ‘വർക്ക് നിയർ ഹോം’ പദ്ധതിക്കായി 153 കോടി രൂപയും യോഗം അനുവദിച്ചിട്ടുണ്ട്. കിഫ്ബി ഏറ്റെടുത്തിരിക്കുന്ന ആകെ പദ്ധതികളുടെ മൂല്യം 1.10 ലക്ഷം കോടി രൂപയായി വർധിച്ചതായും ഇതുവരെ 25,000 കോടി രൂപയുടെ പദ്ധതികൾ പൂർണ്ണമായി പൂർത്തിയായതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.