November 30, 2023 Thursday

Related news

November 27, 2023
August 10, 2023
August 3, 2023
August 1, 2023
June 30, 2023
June 17, 2023
June 16, 2023
June 8, 2023
June 2, 2023
May 29, 2023

ഗുജറാത്തില്‍ 19,000 കോടിയുടെ ഹെറോയിൻ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
അഹമ്മദാബാദ്
September 21, 2021 12:51 pm

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000 കോടിയുടെ ഹെറോയിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്രി പോർട്ടിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഹെറോയിൻ പിടികൂടിയത്. രണ്ട് കണ്ടെയ്നറുകൾക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

ഒരു കണ്ടെയ്നറിൽ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്നറിൽ 1,000 കിലോ ഹെറോയ്നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോർട്ടിൽ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തിന് പിന്നാലെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ ഡിആർഐ പരിശോധന നടത്തി.

Eng­lish sum­ma­ry; 19,000 crore worth of hero­in seized in Gujarat; Two arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.