613 വ്യദ്ധസദനങ്ങള്‍; 1920 അനാഥാലയങ്ങള്‍: പ്രബുദ്ധ കേരളമേ നാണിക്കൂ…

Web Desk
Posted on June 17, 2019, 6:42 pm

തിരുവനന്തപുരം: ഫാദേഴ്‌സ് ഡേയും മദഴ്‌സ് ഡേയുമൊക്കെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന മലയാളികള്‍ അറിയണം. കേരളസംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിക്കുന്നത് 613 വൃദ്ധസദനങ്ങള്‍.
ചോദ്യോത്തരവേളയില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഈ കണക്ക് വെളിപ്പെടുത്തിയത്.

OLD-age-home

ഇതില്‍ സര്‍ക്കാര്‍ വൃദ്ധ സദനങ്ങള്‍ 16 എണ്ണവും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നവ 597 എണ്ണവുമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

orphanage

ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ 1920 അനാഥാലയങ്ങള്‍ സംസ്ഥാനത്തുണ്ട്. സാമൂഹ്യ നീതി വകുപ്പിനും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിനുമാണ് ഇതിന്റെ നിയന്ത്രണ അധികാരമെന്നും മന്ത്രി അറിയിച്ചു.