50,894 Posts
121 Categories
17825 Tags
Malayalam News Portal | Latest Malayalam News| Malayalam News | Kerala News | Malayalam Daily | Kerala political news | CPI-Communist Party of India | Epaper | Asian News | Latest Indian News | Online Newspaper | Online Indian newspaper | National News | International News | Health | Janayugam | Daily Newspaper | Sports | Business | Opinions | Articles | Editorial | Kerala Tourism | Kerala Travel | Breaking News | Movies | janayugomoline | Celebrities | Lifestyle | Photos & Videos | Gulf News
Tuesday, January 28, 2020
Home / Latest News / 1968 ലെ വിമാനാപകടം: 50 വര്‍ഷങ്ങള്‍ക്കുശേഷം ഒരു മൃതദേഹംകൂടി

1968 ലെ വിമാനാപകടം: 50 വര്‍ഷങ്ങള്‍ക്കുശേഷം ഒരു മൃതദേഹംകൂടി

Web Desk
Posted on July 21, 2018, 6:58 pm

ഉത്തരകാശി: ചന്ദ്രഭാഗ ‑13 എന്ന പർവതശിഖരത്തിൽ ഒരു ശുചീകരണ പരിപാടിക്കെത്തിയതായിരുന്നു  രാജീവ് റാവതും മറ്റു  11  പെരുമടങ്ങുന്ന ഒരു സംഘം. ശുചീകരണ  പ്രവർത്തനങ്ങൾക്കിടെയാണ് അവർ ശരീരാവശിഷ്ടങ്ങളും  കുറച്ചകലെ വിമാനത്തിന്‍റെ അവശിഷ്ടങ്ങളും  കണ്ടെത്തിയത്. അൻപതു വര്‍ഷങ്ങള്‍ക്കുമുമ്പ് വിമാനാപകടത്തിൽ മരണമടഞ്ഞ സൈനികന്‍റേതായിരുന്നു ആ ശരീരാവശിഷ്ടങ്ങള്‍.

Plane Crash Utharasi- Janayugom

1968  ഫെബ്രുവരി 7 എൻ ‑12 എന്ന വിമാനം 102  സൈനികരുമായി യാത്ര തിരിക്കുകയും കാലാവസ്ഥ മോശമായതിനെ തുടർന്ന് മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഹിമാചലിലെ  ലാഹോൽവാലിയിൽ വച്ച് ഇടിച്ചുതകരുകയായിരുന്നു

വിമാനത്തിൽ 98 യാത്രക്കാരും നാല് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 2007 നാവികസേനയുടെ പുനരുത്താൻ എന്ന ഓപ്പറേഷന്‍റെ ഭാഗമായി മൂന്നു പേരുടെ മൃതശരീരങ്ങൾ മാത്രമാണ് ലഭിച്ചത്. 2003 മുതൽ 2017 വരെയുള്ള കാലയളവിൽ അഞ്ചു മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. മറ്റുള്ളവരുടെയും മൃതദേഹങ്ങളും ഇത്തരത്തിൽ മറഞ്ഞു കിടക്കുന്നുണ്ടാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.