കൊറോണ വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 197 ആയി. കഴഞ്ഞ ഒരു ദിവസത്തിനിടെ 49 പേര് കൂടി മരിച്ചതോടെ ആണ് മരണസംഖ്യ ഉയര്‍ന്നത് . അതേസമയം 4,600 പേരെ ഇതുവരെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് അനിയന്ത്രിതമാം വിധം പടര്‍ന്നുപിടിക്കുന്നു ഇറാനില്‍ മരണം 124 ആയി.
അതെ സമയം വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. 1,01,569 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. മരണം 3461 ആയി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ലോകാരോഗ്യസംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി
ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്കൂളുകള്‍ പത്തുദിവസത്തേക്ക് അടച്ചു. അതെ സമയം കൊറോണ ബാധയെത്തുടര്‍ന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സാരിഫിന്റെ ഉപദേശകന് ഹുസൈന് ശൈഖ് ഒലെസ്ലാം മരിച്ചു.
ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. 1,01,569 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ചൈനയില്‍ രോഗബാധ നിയന്ത്രണവിയേയമാകുബോള് യൂറോപ്പില്‍ രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ്.
English summary: 197 corona virus death in Italy
you may also like this video