മാസ്ക് മുഖ്യം ബിഗിലെ; ഒരു ലക്ഷം പിഴയുമായി സർക്കാർ

Web Desk

റാഞ്ചി

Posted on July 25, 2020, 10:48 am

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കി ജാർഖണ്ഡ് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴ നൽകാനാണ് മന്ത്രിസഭാ തീരുമാനം.

ഈ പുതിയ നിയമം പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പ്രാബല്യത്തിൽ വരുന്നത്. കൂടാതെ ലോക്ഡൗൺ ലംഘിച്ചാൽ രണ്ട് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരും ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. ഇതുവരെ 6159 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 55 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Eng­lish summary;1lakh fine for not wear­ing mask

You may also like this video;