Saturday
14 Dec 2019

ലോകത്ത് വായു മലിനീകരണത്തിൽ ഇന്ത്യ ഒന്നാമത്

By: Web Desk | Wednesday 3 January 2018 3:34 PM IST


Gurugram: People wear masks to protect themselves as the levels of pollution increased in Gurugram on Nov 8, 2017. (Photo: IANS)

2015 ൽ ഇന്ത്യയിൽ നടന്ന 10.3 ദശലക്ഷം മരണങ്ങളിൽ 2.5 ദശലക്ഷം മരണങ്ങളും മലിനീകരണവുമായി ബന്ധപ്പെട്ടതെന്ന് പഠനം. അതിൽ  സാംക്രമികമല്ലാത്ത രോഗങ്ങൾ അഥവാ ജീവിതശൈലി രോഗങ്ങളാണ്  പലതെന്നും  ആഗോള പഠന റിപ്പോർട്ടിൽ പറയുന്നു.

മലിനീകരണം മൂലം 9 ദശലക്ഷം പേരാണ് ഇതുവരെ മരണമടഞ്ഞത്  ഇത് ആഗോള മരണ നിരക്കിന്റെ 16 ശതമാനമാണ്. എയ്ഡ്സ്, ട്യൂബെർക്കുലോസിസ്, മലേറിയ തുടങ്ങിയ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ മൂന്നിരട്ടിയാണ് ഇതെന്ന് കമ്മീഷൻ ഓൺ പൊല്യൂഷൻ ആൻഡ് ഹെൽത്ത് ലാൻസെറ്റ്  2015 ൽ പ്രസിദ്ധീകരിച്ച  റിപ്പോർട്ടിൽ പറയുന്നു.

ഡൽഹി റാഞ്ചി തുടങ്ങിയ നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന വായു മലിനീകരണം ശ്വാസകോശപരമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം തുടങ്ങി ഗുരുതര രോഗങ്ങൾക്ക് വഴിവയ്ക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് മാച്ച് മോശം വായു നിലവാരം കാരണം നിർത്തിവച്ചപ്പോഴാണ്  വായു മലിനീകരണം 2017 ൽ വീണ്ടും ചർച്ചാവിഷയമായത്. മോശം കാലാവസ്ഥയെ തുടർന്ന് അന്ന്  ശ്രീലങ്കൻ കളിക്കാർക്ക് ദേഹാസ്വസ്ഥ്യം അനുഭവപെട്ടിരുന്നു.

ലോകത്ത് വായു മലിനീകരണം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിൽ ചൈനയെ പിന്നിലാക്കി  ഒന്നാം സ്ഥാനമാണ് ഇന്ത്യക്ക്. 27 ശതമാനം മരണങ്ങളും ഇന്ത്യയിൽ നടന്നത്  വായു മലിനീകരണം മൂലമാണ്. സമൂഹത്തിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് മലിനീകരണത്തിന്റെ ഇരകളെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 92 ശതമാനം മരണങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയാണ് ബാധിക്കുന്നത്.

1990 ൽ മലിനീകരണവുമായി ബന്ധപ്പെട്ട സാംക്രമികമല്ലാത്ത രോഗങ്ങൾ മൂലമുള്ള മരണ നിരക്ക് 30.5 ശതമാനമായിരുന്നു. അത് 2016 ആയപ്പോഴേക്കും 55. 4 ശതമാനമായി വർദ്ധിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

മലിനീകരണവുമായി ബന്ധപ്പെട്ട സാംക്രമികമല്ലാത്ത രോഗങ്ങൾ മൂലമാണ് 2016 ൽ ഇന്ത്യയിലെ 61 ശതമാനം മരണങ്ങളും നടന്നതെന്ന് ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ എൻവിറോണ്മെന്റ് നടത്തിയ പഠനത്തിലും വ്യക്തമാക്കിയിരുന്നു. പലവിധ ശ്വാസകോശരോഗികളുടെ എണ്ണം 22. 2 ദശലക്ഷവും ഇതിൽ  ആസ്ത്മ രോഗികളുടെ എണ്ണം 35 ദശലക്ഷവുമാണെന്ന് ഈ പഠനം പറയുന്നു.

മറ്റൊരു വസ്തുതാപരമായ കാര്യം  വായുമലിനീകരണം കൊണ്ടുള്ള മരണത്തിന്റെ കണക്ക് നഗരത്തിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടിയാണ് ഗ്രാമീണ മേഖലയിലുള്ളത്.

നഗര പ്രദേശത്ത് 3.9 ദശലക്ഷം പേരാണ് ജീവിതശൈലി രോഗങ്ങളുടെ പിടിയിലെങ്കിൽ  2016 ൽ 10.76 ദശലക്ഷം  പുരുഷൻമാരും സ്ത്രീകളുമാണ്  ഗ്രാമീണ മേഖലയിൽ ശ്വാസകോശ രോഗങ്ങളുടെ പിടിയിലുള്ളത്.

ശ്വാസകോശരോഗങ്ങളുടെ ചികത്സ ചിലവ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടെ അഞ്ചു മടങ്ങാണ് വർദ്ധിച്ചത്.  നഗരവാസികൾ ചികിത്സയ്ക്ക് വേണ്ടി  12,860.9 കോടി ചിലവിട്ടപ്പോൾ ഗ്രാമീണർ  2016 ൽ മാത്രം  ചെലവഴിച്ചത് 35,445.2 കോടി രൂപയാണ്.

പുകവലിയും പുകയില ഉത്പന്നങ്ങളുടെ അമിത ഉപയോഗവുമാണ് ഗ്രാമീണരെ ശ്വാസകോശരോഗത്തിലേക്ക് നയിക്കുന്നതെന്ന് വേൾഡ്  ഹെൽത്ത് ഓർഗനൈസേഷൻ വ്യക്തമാക്കുന്നു.  ഇത്തരം ഉത്പന്നങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുന്നത് മാത്രമാകും രോഗാവസ്ഥയ്ക് മുക്തിയെന്നും  വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചു.

ഗ്രാമീണരിൽ  ചികിത്സാചെലവ് വർധിക്കുന്നതിന്റെ   പ്രധാന കാരണം അസുഖം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള കാലതാമസമാണ്. ഗ്രാമീണർ പലപ്പോഴും വിദഗ്ധ ചികിത്സക്കയി നഗരങ്ങളിലേക്ക് സഞ്ചരിക്കണം. ഇത് ഇത്തരക്കാരെ പിന്നിലേക്ക് വലിക്കും. ശരിയായ ബോധവൽക്കരണമില്ലായ്മയും,  അവശ്യ സൗകര്യങ്ങൾ, ഡോക്ടർമാരുടെ അഭാവം, ചെറുകിട ശസ്ത്രക്രിയകൾ ലഭ്യമാകാത്തത്  എന്നിവയും  ഗ്രാമീണ ഇന്ത്യയിലെ ചികിത്സ ചെലവുകൾ വർദ്ധിപ്പിക്കുന്നു.

ഗ്രാമീണർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാകുന്നുവെങ്കിലും, പിന്നീടുള്ള പുനരധിവാസ പരിരക്ഷയുടെ ചിലവ് അവർക്ക് താങ്ങാൻ കഴിയുന്നതല്ല. ഉയർന്ന ആശുപത്രി ചെലവുകളും പൊതുജനാരോഗ്യ കേന്ദ്രങ്ങൾ ജനങ്ങളെ സ്വാധീനിക്കാനാകാത്തതുമാണ് ആരോഗ്യ മേഖല  നേരിടുന്ന ഇന്നത്തെ പ്രധാന വെല്ലുവിളി.

Related News