25 April 2024, Thursday

Related news

January 23, 2023
January 17, 2023
September 20, 2022
September 18, 2022
July 15, 2022
June 11, 2022
June 4, 2022
June 3, 2022
May 25, 2022
May 16, 2022

വാക്സിനെടുക്കാത്തവര്‍ 2.6 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2022 10:33 pm

രാജ്യത്ത് കോവിഡ് വാക്സിനേഷന് അര്‍ഹതയുള്ള 2.6 കോടി പേര്‍ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യം സമ്പൂര്‍ണ കോവിഡ് വാക്സിനേഷനിലേക്ക് അടുക്കുകയാണെന്നും മാര്‍ച്ച് 30 വരെ രാജ്യത്തെ മുതിര്‍ന്നവരില്‍ 84.4 ശതമാനം ആളുകളും രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഭാരതി പവാര്‍ രാജ്യസഭയില്‍ പറഞ്ഞു.

മാര്‍ച്ച് 30 വരെ വിതരണം ചെയ്ത 97 ശതമാനം കോവിഡ് വാക്സിനും സൗജന്യനിരക്കിലാണെന്നും മന്ത്രി അറിയിച്ചു. 2022 മാര്‍ച്ച് 30 വരെ 18 വയസിന് മുകളിലുള്ള 79.28 കോടി ആളുകളാണ് രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചത്. 84.4 ശതമാനം വരുമിത്. ദേശീയ വാക്സിന്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത 167.14 കോടി ഡോസും സൗജന്യ നിരക്കിലായിരുന്നു. 2.8 ശതമാനത്തോളം വരുന്ന 2.6 കോടി ജനങ്ങള്‍ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിച്ചിട്ടില്ല. ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കരുതല്‍ ഡോസിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry:  2.6 crore peo­ple have not been vaccinated

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.