മൂന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Web Desk
Posted on November 07, 2018, 5:38 pm
കല്ലാച്ചിയില്‍ പിടികൂടിയ കഞ്ചാവ് പോലീസ് പരിശോധിക്കുന്നു

നാദാപുരം: മൂന്നര കിലോ കഞ്ചാവുമായി കല്ലാച്ചി ടൗണില്‍ രണ്ട് പേര്‍ പിടിയില്‍. നാദാപുരം, തൃശൂര്‍ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. നാദാപുരം എസ്ഐ എന്‍ പ്രജീഷും സംഘവുമാണ് ഇവരെ പിടികൂടിയത്.

ഇവരില്‍ നിന്ന് പിടികൂടിയ കഞ്ചാവിന് മാര്‍ക്കറ്റില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ വിലവരും. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.