Web Desk

ന്യൂഡല്‍ഹി

May 07, 2020, 4:24 pm

കോവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു

Janayugom Online
പ്രതീകാത്മക ചിത്രം

കോവിഡ് 19 ബാധിച്ച്‌ അതിര്‍ത്തി രക്ഷാസേന (ബിഎസ്‌എഫ്) യിലെ രണ്ട് ജവാന്മാര്‍ മരിച്ചു. ബിഎസ്‌എഫിലെ 41 ജവാന്മാര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ചികിത്സയ്ക്കായ് ആശുപത്രിയിലെത്തിയപ്പോഴാണ് ഇവര്‍ക്ക് കോവിഡ്ബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഒരാളെ മേയ് നാലിനും മറ്റൊരാളെ മേയ് മൂന്നിനുമാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

195 ബിഎസ്‌എഫ് ജവാന്മാര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയ്ക്ക് നിയോഗിക്കപ്പെട്ട 30 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കെവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെയും ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ ഇവരെ ജോധ്പൂരിലേക്ക് മാറ്റിയിരിക്കുകയാണ്. കോവിഡ് ബാധിച്ച രണ്ട് ബിഎസ്‌എഫ് ജവാന്മാര്‍ രോഗമുക്തരായി.

Eng­lish Sum­ma­ry: 2 bsf offi­cials die after covid-19 positive

You may also like this video