പടക്കം പൊട്ടിത്തെറിച്ച് 2 കുട്ടികള്‍ മരിച്ചു

Web Desk

ഡല്‍ഹി

Posted on November 08, 2018, 5:26 pm

ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. ഒരു കുടുംബത്തിലെ രണ്ടു കുട്ടികളാണ് മരിച്ചത്. മറ്റു രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ രണ്ടു കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയിലെ ദേശ് ബന്തു ഗുപ്ത റോഡില്‍ ദീപാവലി രാത്രിയാണ് സംഭവം.

ഇതിനുശേഷം, തീ നിയന്ത്രണവിധേയമായി. തീപിടുത്തത്തിനു കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.