Web Desk

ന്യൂഡല്‍ഹി

March 07, 2020, 5:41 pm

രാജ്യത്ത് മൂന്ന് ആൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു:വൈറസ് ബാധിതരുടെ എണ്ണം 34 ആയി

Janayugom Online

പഞ്ചാബിലെ അമൃത്​സറില്‍ രണ്ടുപേര്‍ക്കും തമിഴ്നനാട്ടിൽ ഒരാൾക്കകും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 34 ആയി ഉയര്‍ന്നു. ശനിയാഴ്ച അമൃത്​സറിലെ ഗുരു നാനാക് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും മാര്‍ച്ച്‌ മൂന്നിന് ഇറ്റലിയില്‍ നിന്നെത്തിയവരാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ഇവർ യാത്ര ചെയ്തിരുന്ന ഫ്ലൈറ്റിൽ 104 യാത്രികരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ഐ.ടി മേഖലയിലും ഒഴിവാക്കിയിട്ടുണ്ട്.കോവിഡ്-19 പരിശോധനക്കായി രാജ്യത്താകെ 52 ലാബുകള്‍ സജ്ജമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യൂറോപ്പിലെ വൈറസ് പ്രഭവകേന്ദ്രമായ ഇറ്റലിയില്‍ നിന്ന് സമീപകാലത്ത് ഇന്ത്യയിലെത്തിയ 1300ഓളം പേരെ കണ്ടെത്തി നിരീക്ഷിക്കാനുള്ള നടപടികളിലാണ് ആരോഗ്യ വകുപ്പ്.

Eng­lish Sum­ma­ry: 2 coro­na virus pos­i­tive cas­es in amritsar

You may also like this video