കാസര്‍കോട് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് മരണം

Web Desk
Posted on May 16, 2019, 9:35 pm
അപകടത്തില്‍ മരിച്ച ശാരദയും മകന്‍ സുധീറും

പൊയ്‌നാച്ചി: ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വിവാഹ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ് കാരനടക്കം രണ്ട് പേരേ മംഗഌരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളഞ്ചിയിലെ പരേതനായ കുഞമ്പു നായരുടെ ഭാര്യ ശാരദ (68), മകന്‍ സുധീര്‍ (42) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീറിന്റെ മകന്‍ നിരഞ്ജന്‍ (ഏഴ്), ബന്ധു സുരേഷ് എന്നിവരേ മംഗഌരു ആശുപത്രിയിലും ഡ്രൈവര്‍ രജ്ഞിത്ത് (28), ചന്ദ്രിക (33) ശിവരാജ് (15), വിസ്മയ (13) സുനിത എന്നിവരെ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി ഏഴരയോടെ കരിച്ചേരി ഇറക്കത്തിലായിരുന്നു അപകടം. ബന്ധുവിന്റെ പൊയിനാച്ചി പറമ്പിലെ വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടം. തലകീഴായി മറിഞ ജീപ്പില്‍ നിന്നും നാട്ടുകാര്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരേ ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ശാരദയുടെയും സുധീറിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

You May Also Like This: