സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് മെച്ചപ്പെട്ട സുരക്ഷക്കായി ടുഫാക്ടര്‍ ഓഥന്റിക്കേഷന് സംവിധാനം ആരംഭിച്ചു. ഇത് അഡ്മിനുകള്ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ ഉപയോക്താക്കളെ പരിരക്ഷിക്കുന്നതും സുരക്ഷാ ലംഘനങ്ങള്‍ തടയുന്നതും എളുപ്പമാക്കുന്നു.
രണ്ടോ അതിലധികമോ തെളിവുകളിലൂടെ ഉപയോഗിക്കുന്ന ആളെ കൃത്യമായി തിരിച്ചറിഞ്ഞ് ഉപയോഗിക്കാനാവുന്നു എന്നതാണ് ടുഫാക്ടര്‍ ഓഥന്റിക്കേഷന്റെ പ്രത്യേകത. പാസ്വേഡ് അല്ലെങ്കില്‍ പിന് , സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ ഉപകരണം, വിരലടയാളം, ശബ്ദം വഴി തിരിച്ചറിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
സൂമിന്റെ 2എഫ്എ അവരുടെ ഏകീകൃത ആശയവിനിമയ പ്ലാറ്റ്ഫോമിനകത്ത് ഉപയോക്താക്കളെ സാധൂകരിക്കുന്നതിനും സുരക്ഷാ ലംഘനങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും ഒരു സുരക്ഷിത മാര്‍ഗം നല്ജീവനക്കാരുടെയോ വിദ്യാര്‍ത്ഥികളുടെയോ ഉപകരണങ്ങളിലേക്ക് പ്രവേശനം നേടാന്‍ ശ്രമിക്കുന്നവരെ ഈ 2എഫ്എ നടപ്പിലാക്കുന്നത് വഴി സ്ഥാപനങ്ങള്‍ക്ക് രഹസ്യസ്വഭാവമുള്ള ഡാറ്റയും ഉപഭോക്തൃവിവരങ്ങളും സൂക്ഷിക്കാന്‍ സഹായകമാകുന്നു. ചെറുകിട ബിസിനസുകള്‍ക്കും സ്കൂളുകള്‍ക്കും ഒരു എസ്എസ്ഒ സേവനത്തിനായി പണം ചെലവഴിക്കുന്നത് പ്രയാസമാണ്. ഉപയോക്താക്കളെ സാധൂകരിക്കുന്നതിനും സുരക്ഷാ ലംഘനങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും സൗജന്യവും ഫലപ്രദവുമായ മാര്‍ഗം സൂമിന്റെ 2എഫ്എ നല്കുന്നു.
അക്കൗണ്ട് ഓഥന്റിക്കേഷന് പ്രക്രിയയുടെ രണ്ടാമത്തെ ഘടകമായി സൂമിന്റെ 2എഫ്എ വഴി ഉപയോക്താക്കള്‍ക്ക് ഓഥന്റിക്കേഷന് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ അവസരമുണ്ട്. സമയഅധിഷ്ഠിത വണ്ടൈംപാസ്വേഡ് (ടിഒടിപി), പ്രോട്ടോക്കോള്‍ (ഗൂഗിള്‍ ഓഥന്റിക്കേറ്റര്‍, മൈക്രോസോഫ്റ്റ് ഓഥന്റിക്കേറ്റര്‍, ഫ്രീ ഒടിപി എന്നിവ പോലുള്ളവ), അല്ലെങ്കില്‍ സൂം വഴി എസ്എംഎസ് അല്ലെങ്കില്‍ ഫോണ്‍ കോള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ആപ്ലിക്കേഷന്‍.
ENGLISH SUMMARY: 2 factor authentification in zoom
YOU MAY ALSO LIKE THIS VIDEO