September 29, 2022 Thursday

Related news

September 25, 2022
August 28, 2022
August 15, 2022
July 30, 2022
July 24, 2022
July 11, 2022
June 22, 2022
June 15, 2022
March 21, 2022
March 10, 2022

വെടി നിർത്തൽ കരാർ ലംഘിച്ച് വീണ്ടും പാക്കിസ്ഥാൻ; 2 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

Janayugom Webdesk
ശ്രീനഗർ
May 2, 2020 9:26 am

രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ പരുക്കേറ്റ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു.

വെള്ളിയാഴ്ച വൈകിട്ട് രാംപുർ സെക്ടറിലെ നിയന്ത്രണ രേഖയിലാണ് പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്. മൂന്നു സൈനികർക്കും മൂന്നു സാധാരണ പൗരന്മാർക്കും വെടിവയ്പിൽ പരുക്കേറ്റു. പരുക്കേറ്റ രണ്ടു സൈനികർ ശനിയാഴ്ച രാവിലെ ആശുപത്രിയിൽ മരിക്കുകയായിരുന്നു. പാക്ക് വെടിവയ്പിനെ തുടർന്ന് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായി സൈനിക വക്താവ് കേണൽ രാജേഷ് കാലിയ ഔദ്യോഗിക വാർത്താക്കുറിപ്പില്‍ അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.