പോലീസുമായുളള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on January 27, 2018, 11:19 am

മൈബോംഗ്: ആസ്സാമിലുണ്ടായ പോലീസ് വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരിക്ക്. ആസാമിലെ ദിമ ഹസാവോ ജില്ലയെ നാഗാലാന്‍ഡിന്റെ ഭാഗമാക്കുന്നതിനെതിരെയുള്ള പ്രതിഷേധനത്തിനിടെയാണ് പോലീസ് വെടിവയ്പ് നടത്തിയത്.  ദിമാസ എന്ന ഗോത്രവിഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തെ നാഗലാന്‍ഡിന്റെ ഭാഗമാക്കുമെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ ഇവിടെ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിനെതിരെയുള്ള പ്രതിഷേധനത്തിന്റെ ഭാഗമായി ദിമ ഹസാവോ ജില്ലയില്‍ വ്യാഴാഴ്ച 12 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു. ഇതിനിടെയാണ് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. മൈബോംഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ക്ക്  നാശം വരുത്തിയതിനെത്തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്.

പോലീസ് ഏറെനേരം സംയമനം പാലിച്ചിരുന്ന ശേഷമാണ് വെടിയുതിര്‍ത്തത് എന്നാണ് സംഭവത്തെക്കുറിച്ചുളള പോലീസ് വിശദീകരണം.