തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on April 11, 2019, 2:57 pm

ഹൈദരാബദ്: ആന്ധ്രാപ്രദേശില്‍ വേട്ടെടുപ്പിനിടെ ടി ഡി പി — വൈ എസ് ആര്‍ കോണ്‍ഗ്രസ്സുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം. അനന്തപുരിലെ മീരാപുരം ഗ്രാമത്തിലാണ് ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായത്.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശിലെ പലയിടങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം വോട്ട് ചെയ്യാനെത്തിയ സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു. ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിങ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചത്. അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍.