ആഗോള വ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 2,02,865പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടപ്പെട്ടത്. 29,10,918 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 9,54,360 ആയി. 1,856 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ ജീവന് നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 54,049 ആയി.
സ്പെയിന്— 2,23,759, ഇറ്റലി- 1,95,351, ഫ്രാന്‍സ്- 1,61,488, ജര്‍മനി-1,56,126, തുര്‍ക്കി- 1,07,773, ബ്രിട്ടന്— 1,48,377, ഇറാന്— 89,328 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം,കഴിഞ്ഞ 24 മണിക്കൂറില്‍ മേല്‍സൂചിപ്പിച്ച രാജ്യങ്ങളിലെ കോവിഡ് മരണ നിരക്ക് ഇനി പറയും വിധമാണ്. സ്പെയിന്— 378, ഇറ്റലി- 415, ഫ്രാന്‍സ്- 369, ജര്‍മനി- 86, തുര്‍ക്കി- 106, ബ്രിട്ടന്— 813, ഇറാന്— 76 ഈ രാജ്യങ്ങളിലെ ആകെ മരണ നിരക്ക്- സ്പെയിന്— 22,902, ഇറ്റലി- 26,384, ഫ്രാന്‍സ്- 22,614, ജര്‍മനി- 5,846, തുര്‍ക്കി- 2,706, ബ്രിട്ടന്— 20,319, ഇറാന്— 5,650. അമേരിക്ക, സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന് എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിലാണ് മരണ സംഖ്യ 20,000 കടന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.