November 30, 2023 Thursday

Related news

November 1, 2023
September 14, 2023
September 13, 2023
August 4, 2023
May 7, 2023
May 5, 2023
April 9, 2023
February 3, 2023
February 1, 2023
January 19, 2023

കശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
March 30, 2022 10:07 am

ജമ്മു കശ്മീരിലെ റെയ്‌നാവാരി മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ‑തൊയ്ബ ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.

ഭീകരരിൽ ഒരാൾ മാധ്യമപ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രസ് കാർഡ് കൈവശം വച്ചിരുന്നതായി കശ്മീർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. ഇത് മാധ്യമരംഗത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ പ്രധാന തെളിവാണെന്നും കുമാര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട ഭീകരൻ റയീസ് അഹമ്മദ് ഭട്ട് അജ്ഞാത വാർത്താ ഏജൻസിയായ വാലി മീഡിയ സർവീസിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്നുവെന്നാണ് കാർഡിൽ പറയുന്നത്.

eng­lish summary;2 Lashkar Ter­ror­ists Killed In J&K

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.