ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

Web Desk
Posted on May 12, 2019, 12:31 pm

ജമ്മുവിലെ ഷോപ്പിയാനില്‍ ഹിന്ദ്‌സീത പോര മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കൂടാതെ, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു. സൈന്യത്തിനു നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

You May Also Like This: