പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
ശ്രീനഗര്‍ സ്വദേശിയായ വൈസ് ഉല്‍ ഇസ്‌ലാമിനേയും ഹാകിര്‍പോര സ്വദേശി മൊഹമ്മദ് അബ്ബാസ് റാതെറിനേയുമാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്.ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍, ബാറ്ററികള്‍ തുടങ്ങിയവ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമാസോണിലെ അക്കൗണ്ട് ഉപയോഗിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വൈസ് വെളിപ്പെടുത്തിയതായി എന്‍ഐഎ അറിയിച്ചു.
ജെയ്ഷെ മുഹമ്മദ് ഭീകരരുടെ നിര്‍ദ്ദേശാനുസരണമാണ് ഇത് ചെയ്തതെന്നും വൈസ് സമ്മതിച്ചു. ഈ വസ്തുക്കള്‍ താന്‍ നേരിട്ടാണ് ഭീകരര്‍ക്ക് കൈമാറിയതെന്നും വൈസ് അറിയിച്ചിട്ടുണ്ട്. ജെയ്ഷെയുടെ പഴയ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായിരുന്നു അറസ്റ്റിലായ രണ്ടാമത്തെയാളായ മൊഹമ്മദ് അബ്ബാസ്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു.
English Summary: 2 more arrest in pulwama attack
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.