സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ കോവിഡ് രോഗികള്‍: ഒരാള്‍ക്ക് രോഗമുക്തി

Web Desk

തിരുവനന്തപുരം

Posted on May 09, 2020, 5:04 pm

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരാണ് രണ്ട് പേരും. കൊച്ചിയിലും കോഴിക്കോടുമുള്ള ഓരോരുത്തര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനി ചികിത്സയില്‍ കഴിയുന്നത് 17 പേരാണ്. ഇടുക്കിയിലുള്ള ഒരാള്‍ക്ക് രോഗമുക്തി.

ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 23,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.123 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് വരുന്നവര്‍ക്കു വേണ്ടിയുള്ള സുരക്ഷാ സംവിധാനം ശക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: 2 more covid-19 case today

You may also like this video