Web Desk

തിരുവനന്തപുരം

March 10, 2020, 8:27 pm

സംസ്ഥാനത്ത് രണ്ട്പേർക്ക് കൂടി കൊവിഡ് 19: രോഗബാധിതരുടെ എണ്ണം 14 ആയി

Janayugom Online

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 14 ആയി.ചികിത്സയിലുള്ളവരുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1495 പേര്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരില്‍ 259 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു.

Eng­lish Sum­ma­ry: 2 more covid cas­es in kerala

You may also like this video