ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ ക്ഷേത്രത്തിനകത്ത് രണ്ട് പൂജാരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷണ ശ്രമം തടഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. രാജു എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.സന്യാസിമാരായ രംഗിദാസ്, സേവാദാസ് എന്നിവരെയാണ് ബുലന്ദ്ഷഹറിലെ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. ക്ഷേത്രവസ്തുക്കള്‍ മോഷ്ടിക്കുന്നത് ചോദ്യംചെയ്തതാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ ആദ്യ ആഴ്ചകളിൽ ഉത്തർപ്രദേശിൽ നിരവധി പേർ കൊല്ലപ്പെട്ടു. പച്ചൗരി കുടുംബത്തിലെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
English Summary: 2 priests killed in up
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.