29 March 2024, Friday

Related news

March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024
February 17, 2024

വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതലൈനില്‍ പിടിച്ചു; രണ്ടുകുട്ടികള്‍ മരിച്ചു

Janayugom Webdesk
ബെംഗളൂരു
April 23, 2023 4:09 pm

തുമകൂരു ബെല്‍ഗുംബയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികള്‍ മരിച്ചു. ബെല്‍ഗുംബ സ്വദേശികളായ യതീഷ് (14), പ്രജ്ജ്വല്‍ (14) എന്നിവരാണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ വൈദ്യുതലൈനില്‍ പിടിച്ചതോടെയാണ് ആഘാതമേറ്റത്.

സമീപവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, വൈദ്യുതിവിതരണ കമ്പനിയായ ബെസ്‌കോമിന്റെ അനാസ്ഥയാണ് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കാനിടയാക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ തുമകൂരു റൂറല്‍ പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: 2 teenagers elec­tro­cut­ed in Tumakuru
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.