പഞ്ചാബില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അണിനിരന്നത് 20,000 ത്തില്‍ അധികം പ്രതിഷേധക്കാര്‍. മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളും കര്‍ഷകരുമാണ് ഫെബ്രുവരി ഒന്നിന് നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. പഞ്ചാബിലെ മാലേര്ക്കോട്ടയിലാണ് വന്‍ പ്രതിഷേധം അരങ്ങേറിയത്. ഫെബ്രുവരി 16 ന് സിഎഎയ്ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായിട്ടായിരുന്നു റാലി. ഭാരതീയ കിസാന്‍ യൂണിയന് (ഏക്ത) ന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുക, 16 ലെ പ്രതിഷേധത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു റാലിയുടെ ലക്ഷ്യം. ജമായത്തെ ഇസ്ലാമി ഹിന്ദ്, സര്‍ക്ക സാഫ്രി തുടങ്ങിയ മുസ്ലിം സംഘടനകളും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഐക്യത്തിന്റെ പ്രതീകമായി മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് സ്ത്രീകള്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. ഹിന്ദു, മുസ്ലിം, സിഖ് എല്ലാവരും ഒന്നാണെന്ന മുദ്രാവാക്യവും അവര്‍ മുഴക്കി.
സഹോദരങ്ങളെ തമ്മിലടിപ്പിക്കാനും, 1947 ആവര്‍ത്തിക്കാനും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രാദേശിക വനിതാ നേതാക്കളായ ഹരീന്ദര്‍ കൗര്‍ ബിന്ദു, ഹര്‍പ്രീത് കൗര്‍ ജെതുകെ, ബല്‍ജീത്ത് കൗര്‍, പരംജീത്ത് കൗര്‍, പരംജീത്ത് കൗര്‍ കൊത്ര തുടങ്ങിവര്‍ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തു. ജെഎന്‍യു, ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
20 000 Farmers and Women Take to Malerkotla Streets Against CAA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.