28 March 2024, Thursday

സംസ്ഥാനത്ത് 20.56 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

Janayugom Webdesk
തിരുവനന്തപുരം
February 27, 2022 10:56 pm

സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 20,56,431 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി. 24,614 ബൂത്തുകൾ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത്. കോവിഡ് പശ്ചാത്തലത്തിലും 84.41 ശതമാനം കുട്ടികളും പോളിയോ വാക്സിൻ സ്വീകരിച്ചു.
തിരുവനന്തപുരം ‑1,99,618, കൊല്ലം ‑1,50, 797, പത്തനംതിട്ട ‑60, 340, ആലപ്പുഴ- 1,20, 195,കോട്ടയം ‑99,497, ഇടുക്കി ‑66,513,എറണാകുളം ‑1,83,217, തൃശൂർ ‑1, 83,120, പാലക്കാട് — 1,77,390, മലപ്പുറം- 3,07,163, കോഴിക്കോട് ‑2,01,151, വയനാട് ‑53,779, കണ്ണൂർ ‑1,57,072, കാസർകോട്- 96,579 എന്നിങ്ങനെയാണ് ജില്ലായടിസ്ഥാനത്തിൽ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയരേയും 2,183 സൂപ്പർവൈസർമാരേയും സജ്ജമാക്കിയിരുന്നു. പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു.

Eng­lish Sum­ma­ry: 20.56 lakh chil­dren were vac­ci­nat­ed against polio in the state

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.