Janayugom Online
Python- janayugom

ഗുരുഗ്രാമില്‍ ഭീതിപടര്‍ത്തി പെരുമ്പാമ്പ് വീണ്ടും ഇറങ്ങി

Web Desk

ഗുരുഗ്രാം

Posted on September 08, 2018, 5:51 pm

പെരുമ്പാമ്പിന്‍റെ വായില്‍ കുടുങ്ങിയ നായയ്ക്ക് ദാരുണാന്ത്യം. ഇരുപത് അടി നീളമുള്ള പെരുമ്പാമ്പാണ് നായയെ വിഴുങ്ങിയത്. ഗുരുഗ്രാമില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പല്‍വാലിലെ ഗൊരോട്ട ജില്ലയിലാണ് സംഭവം.

മരണത്തിന്‍റെ വക്കില്‍ നിന്നും നായയെ രക്ഷിക്കാനുള്ള ഗ്രാമവാസികളുടെ ശ്രമം വിഫലമാകുകയായിരുന്നു. വന്യജീവി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും നായയ്ക്ക് മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ പെണ്‍ പെരുമ്പാമ്പ് വന്യജീവി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.

എത്രയേറെ വലിപ്പമുള്ള ജീവികളെ വിഴുങ്ങിയാലും വളരെ എളുപ്പം ദഹിക്കുമെന്നതിനാല്‍ പെരുമ്പാമ്പിന് നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറ‍‍ഞ്ഞു. ഇൗ മാസത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 15ാമത്തേതാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജൂണ്‍ സെപ്തംബര്‍ മാസങ്ങള്‍ക്കിടയില്‍ ഏകദേശം 400 ല്‍ അധികം വിഷ പാമ്പുകളെ ഗുരുഗ്രാമില്‍ നിന്നും ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തി.