ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പര;156പേര്‍കൊല്ലപ്പെട്ടു

Web Desk
Posted on April 21, 2019, 10:50 am

കൊളംബോ . ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ശ്രീലങ്കയിലെ പള്ളികളിലും നഗരത്തിലെ നക്ഷത്രഹോട്ടലുകളിലും  സ്ഫോടനം നടന്നു. ആറിടത്ത് സ്ഫോടനം.  156മരണം ‚450ല്‍ അധികം പേര്‍ക്കു പരുക്കേറ്റെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. 

മൂന്നു പള്ളികളിലും രണ്ട് ഹോട്ടലുകളിലുമാണ് സ്ഫോടനം.  നിരവധി തവണ സ്‌ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. മരിച്ചവരില്‍ 35പേര്‍ വിദേശികളാണ്.  പരുക്കേറ്റ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കൊളംബോ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.     കൊച്ചിക്കാടെ,നെഗാംബോ,ബട്ടിക്കലാവ എന്നിവിടങ്ങളിലെ പള്ളികളിലാണ് സ്ഫോടനം. വിദേശികളെ ലക്ഷ്യമിട്ടാണ് സ്ഫോടനമെന്നും പിന്നില്‍ ഐഎസ്ആണെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായതെന്നാണ് ആദ്യ റിപ്പോര്‍ട്ട്.