ഉത്തർപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കനൗജ് ജില്ലയിലെ ചിലൊയിലാണ് സംഭവം. ജയ്പുരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിയെത്തുടർന്ന് കത്തിയ വാഹനത്തിലെ തീ അണയ്ക്കാൻ അരമണിക്കൂറിലധികം എടുത്തു. 40 പേരുള്ള ബസിൽ നിന്ന് 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും 20 പേർ മരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്രയും പേർ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും കാൺപുർ ഐജി മോഹിത് അഗർവാൾ അറിയിച്ചു.
English summary: 20 killed in bus fire in UP
YOU MAY ALSO LIKE THIS VIDEO