പാകിസ്ഥാനിലെ ക്ഷേത്ര നവീകരണത്തിന് 20 മില്ല്യണ്‍ അനുവദിച്ചു

Web Desk

ഇസ്ലാമാബാദ്

Posted on May 20, 2018, 8:08 pm

പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ റാവില്‍പ്പിണ്ടിയില്‍ കൃഷ്ണ ക്ഷേത്രം പുതുക്കിപ്പണിയാന്‍ 20 മില്ല്യണ്‍ അനുവദിച്ചു. ഉത്സവങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ ഹിന്ദു ഭക്തരെ ഉള്‍ക്കൊള്ളിക്കാനും ലക്ഷ്യമിട്ടാണ് ക്ഷേത്ര നവീകരണം, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റാവല്‍പിണ്ടി, ഇസ്ലാമാബാദ് എന്നീ രണ്ട് നഗരങ്ങളിലെ ഭക്തരെ ഇൗ കൃഷ്ണക്ഷേത്രം ബന്ധിപ്പിക്കുന്നു. ദിവസവും രാവിലെയും വൈകുന്നേരവുമായി രണ്ട് പ്രാര്‍ത്ഥനകള്‍ വീതം ക്ഷേത്രത്തില്‍ അനുഷ്ഠിക്കും. ആറോ, ഏഴോ പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.

പ്രവശ്യ സമ്മേളനത്തിലാണ് ക്ഷേത്ര നവീകരണത്തിനായി 20 മില്ല്യണ്‍ അനുവദിച്ചത്, ഇവാക്വീ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ് (ഇറ്റിപിബി) ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ മൊഹമ്മദ് അസിഫ് പറഞ്ഞു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും. ഒരു ടീം സ്ഥലം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന മുറി വിഗ്രഹങ്ങള്‍ സൂക്ഷിക്കാനുള്ളതായിരിക്കും. നിവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതു വരെ മുറി സീല്‍ ചെയ്തിരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രം പുനർനിർമ്മിച്ച ശേഷമെ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയൂ, അസ്മി പറഞ്ഞു.

അടുത്തുള്ള നഗരങ്ങളില്‍ നിന്നും പരമാവധി ഭക്തരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

കാഞ്ചി മാല്‍, ഉജ്ഗര്‍ മാല്‍ റാം റാച്പാല്‍ എന്നിവര്‍ ചേര്‍ന്ന് 1897 ല്‍ ഒരു ചെറിയ ക്ഷേത്രം പണിതിരുന്നു. വിഭജനത്തിനു ശേഷം സദാറില്‍ മാത്രമായിരുന്നു റാവല്‍പിണ്ടിയിലെ ഹിന്ദുക്കള്‍ക്ക് പോകാന്‍ ആകെയുള്ള ക്ഷേത്രം ഉണ്ടായിരുന്നത്.

വിഭജനത്തിനു ശേഷം 1949 ലാണ് ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നത്. 1970 ല്‍ ഇറ്റിപിബിക്ക് ക്ഷേത്രാധികാരം കൈമാറുന്നതിനു മുമ്പ് പ്രാദേശിക ഹിന്ദുക്കളാണ് ക്ഷേത്രം കൈകാര്യം ചെയ്തിരുന്നത്. 1980 വരെ പ്രാര്‍ത്ഥിക്കാനായി മുസ്ലീംങ്ങള്‍ ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു.