21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025

വീണ്ടും താമരയിതളുകള്‍ കൊഴിയുന്നു: ബംഗാളിലെ 20 ബിജെപി നേതാക്കള്‍കൂടി പാര്‍ട്ടി വിട്ടു

Janayugom Webdesk
കൊല്‍ക്കത്ത
May 27, 2022 10:30 pm

ബിജെപി എംപി അര്‍ജുന്‍ സിങ് ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ പശ്ചിമ ബംഗാളിലെ 20 ബിജെപി നേതാക്കള്‍ കൂടി രാജിവച്ചു. അടുത്തിടെ പാർട്ടിയിൽ അംഗത്വമെടുത്തവർക്കു പണത്തിനുപകരം പ്രാദേശിക സമിതിയുടെ സ്ഥാനങ്ങൾ കൈമാറിയെന്നാരോപിച്ചാണ് രാജി സമര്‍പ്പിച്ചതെന്ന് ജൽപായ്ഗുരി ജില്ലാ ജനറൽ സെക്രട്ടറി അമൽ റോയ് പറഞ്ഞു.
ജില്ലാ മേധാവിക്ക് രാജിക്കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിജെപിയുടെ സംസ്ഥാന വക്താവ് ഷാമിക് ഭട്ടാചാര്യ പാര്‍ട്ടി നേതൃത്വത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു.
പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണകക്ഷിക്കെതിരെ പോരാടുന്നതിന് പാർട്ടി സംഘടനയെ ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയതതിന് പിന്നാലെയാണ് കൂട്ടരാജി. 

Eng­lish Sum­ma­ry: 20 more BJP lead­ers leave Bengal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.