February 9, 2023 Thursday

Related news

December 25, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022
January 19, 2022
January 19, 2022

സംസ്ഥാനത്ത് 20 പേർക്കു കൂടി കോവിഡ്

Janayugom Webdesk
March 29, 2020 5:53 pm

സംസ്ഥാനത്ത് 20 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 8, കാസർകോട് 7, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം എന്നി ജില്ലകളിൽ ഓരോത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് വൈറസ്ബാധയേറ്റത് ആരോഗ്യ പ്രവർത്തകനാണ്.ഇന്ന് രോഗം ബാധിച്ചവരിൽ 18 പേരും വിദേശത്തു നിന്നെത്തിയവരാണ്. 2 പേര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേര്‍ രോഗമുക്തരായി. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 181 പേരാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Eng­lish Summary:20 more covid case in kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.