കോവിഡ് ഹോട്ട്സ്പോട്ടില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന്; 20 പേര്‍ക്കെതിരെ കേസ്

Web Desk

കല്പറ്റ

Posted on May 13, 2020, 5:36 pm

കോവിഡ് ഹോട്ട്സ്പോട്ടില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വയനാട് നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് സംഭവം. ജില്ലയില്‍ ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിലവില്‍ ചികിത്സയിലുളള രോഗികള്‍ക്ക് സമ്പര്‍ക്കത്തിലൂെടയാണ് രോഗം ബാധിച്ചതെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കൂട്ടം കൂടരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവ ലംഘിച്ചാണ് ഇരുപതോളം പേര്‍ കൂട്ടം ചേര്‍ന്ന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.

പകര്‍ച്ചവ്യാധി നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലയില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ റിവേഴ്സ് ക്വോറന്റെൻ അടക്കമുള്ളവ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

Eng­lish Sum­ma­ry: case against lock down vio­la­tion in Wayand.

you may also like this video;