വിശക്കുന്നവന് കീശകാലിയാവാതെ ഭക്ഷണം കഴിക്കാം. നാടൻ രുചിയും പുതുമകളുമായി കുന്നംകുളം വിശപ്പുരഹിത കാന്റീൻ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. തൃശൂർ കുന്നംകുളത്താണ് നഗരസഭ ഈ കാന്റീൻ ആരംഭിച്ചിരിക്കുന്നത്. വെറും 20 രൂപ മതി കയ്യിൽ വയറുനിറയെ സുഭിക്ഷമായി സദ്യയുണ്ണാം. സ്ത്രീ സൗഹൃദക്യാന്റീനിൽ ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം, മോര്,അല്ലെങ്കിൽ രസം കൂട്ടത്തിൽ കുറച്ചു കൂടി ആരോഗ്യം നൽകാൻ കഞ്ഞിവെള്ളവും. ഉച്ചയ്ക്ക് 12.30നാണ് ഊണ് കൊടുക്കാൻ ആരംഭിക്കുന്നത് 2 മണിവരെ ഭക്ഷണം വിളമ്പും. എല്ലാ വിഭവങ്ങളും നേരത്തെ തന്നെ തയ്യാറാകും. നൂറിലധികം പേർക്ക് ഒന്നിച്ചിരുന്നു ഊണ് കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ദിവസവും പണമില്ലാതെ എത്തുന്ന അശരണരോ രോഗികളോ ആയ 10 പേർക്ക് സൗജന്യ ഭക്ഷണവും നൽകും.
ഭക്ഷണമുണ്ടാക്കുന്നതു മുതൽ ആളുകളിൽ അത് എത്തിക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും വൃത്തിയും വെടുപ്പും ഉറപ്പുവരുത്തുന്നു. ഗ്രൈന്‍ഡര്‍ അടക്കമുള്ളവ ഫുഡ് സേഫ്റ്റി 304 ഗ്രാന്‍ഡ് ക്വാളിറ്റിയിലുള്ളതാണ്. നിലവാരമുള്ള സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ചവയാണ് ഇവിടുത്തെ പാത്രങ്ങള്‍. പച്ചക്കറികള്‍ അരിഞ്ഞെടുക്കാനുള്ള പുതിയ സംവിധാനങ്ങളുമുണ്ട്. കുറഞ്ഞ എണ്ണയില്‍ മീന്‍ വറുക്കുന്നതിനുള്ള ഷാലോ ഫാറ്റ് ഫിഷര്‍ ഉപകരണമാണ് മറ്റൊരു സവിശേഷത. യന്ത്ര സഹായത്തോടെ മുറിച്ച മീന്‍ മുളകു ചേര്‍ത്ത് സൂക്ഷിക്കുന്ന പുത്തന്‍ സൗകര്യവുമുണ്ട്.ഹൂഡ് എന്ന പുകരഹിത അടുപ്പുകളാണ് അടുക്കളയിലുള്ളത്. അടുക്കളയുടെ പുറത്ത് പ്രത്യേക സ്ഥലത്താണ് ഗ്യാസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരു ഗ്യാസ് കണക്ഷനില്‍ നിന്ന് ഒരേസമയം ഒട്ടേറെ കണക്ഷനുകള്‍ പ്രവര്‍ത്തിക്കും.പരിശീലനം ലഭിച്ച പത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. നഗരസഭയിലെ തുമ്പപ്പൂ കുടുംബശ്രീയ്ക്ക് വേണ്ട മാര്‍ഗ നിര്‍ദേശവുമായി യുവ സംരംഭകരായ ഐഫ്രം ഗ്രൂപ്പും ഒപ്പമുണ്ട്.
ഇതോടൊപ്പം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയുമൊരുക്കിയിട്ടുണ്ട്. 20 രൂപയുടെ ഭക്ഷണത്തിന് സിവിൽ സപ്ലൈസ് 5 രൂപ സബ്സിഡി നൽകും. ഭക്ഷ്യവസ്തുക്കൾ നേരിട്ടത്തിക്കുന്നതെന്നും ഇവർ തന്നെയാണ്. സിവിൽ സപ്ലൈസ് വകുപ്പിന്റെ സുഭിക്ഷ പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ ജില്ലയ്ക്കനുവദിച്ചിട്ടുള്ള ഒരു കോടി രൂപയിൽ നിന്നാണ് ആദ്യഘട്ടമെന്നോണം കുന്നംകുളത്തെ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം എത്തുന്നവർ പണം അധികം നൽകണം. കൂടാതെ സ്പെഷ്യൽ വിഭവങ്ങൾക്കും പ്രത്യേകം പണം നൽകണം.
English Summary: 20 rupees for meals in kunnamkulam canteen
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.