12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 11, 2024
October 8, 2024
October 4, 2024
October 2, 2024
September 30, 2024
September 29, 2024
September 29, 2024
September 29, 2024
September 29, 2024

യുവാവിന്റെ കൊലപാതകം: ബംഗ്ലാദേശില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ

Janayugom Webdesk
ധാക്ക
December 8, 2021 8:10 pm

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച യുവാവിനെ 2019ല്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 20 വിദ്യാര്‍ത്ഥികളെ ബംഗ്ലാദേശ് വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യയുമായി വെള്ളം പങ്കിടുന്ന കരാറില്‍ ഒപ്പുവച്ചതിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് അബ്രാർ ഫഹദിന്റെ (21) മൃതദേഹം ഡോർമിറ്ററിയിൽ കണ്ടെത്തിയത്. 

ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛത്ര ലീഗിലെ (ബിസിഎൽ) അംഗങ്ങളായ 25 വിദ്യാർത്ഥികൾ അബ്രാറിനെ ക്രിക്കറ്റ് ബാറ്റും കമ്പിവടികളും ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്ന് ഫഹദിന്റെ പിതാവ് ബർകത്ത് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് കുറ്റവാളികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചതായി പ്രോസിക്യൂട്ടർ അബ്ദുല്ല അബു പറഞ്ഞു. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെല്ലാം 20 നും 22 നും ഇടയിൽ പ്രായമുള്ളവരും ഫഹദിനൊപ്പം ബംഗ്ലാദേശ് എൻജിനീയറിങ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ പഠിച്ചവരുമാണ്. പ്രതികളിൽ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്, ശിക്ഷയ്ക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു. 

ENGLISH SUMMARY: 20 stu­dents sen­tenced to death in Bangladesh
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.