Web Desk

ദുബായ്

June 29, 2021, 10:44 pm

ടി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍; ഔദ്യോഗിക സ്ഥിരീകരണവുമായി ഐസിസി

Janayugom Online

ടി20 ലോകകപ്പ് യുഎഇയില്‍ ഒക്ടോബര്‍ 17ന് ആരംഭിക്കുമെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 14ന് നടക്കും. ഇന്ത്യയില്‍ വച്ച്‌ നടത്താനിരുന്ന മത്സരങ്ങള്‍ രാജ്യത്തെ കോവിഡ് സാഹചര്യം കാരണം യുഎഇയിലേക്ക് മാറ്റുകയായിരുന്നു. യുഎഇയിലെ മൂന്ന് വേദികളിലും ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലുമായാണ് മത്സരം നടക്കുക.

ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ യുഎഇയിലും ഒമാനിലും ആയിട്ടായിരിക്കും നടക്കുക. എട്ടു ടീമുകള്‍ പങ്കെടുക്കുന്ന യോഗ്യതാ റൗണ്ടില്‍ നിന്ന് നാലു ടീമുകള്‍ ലോകകപ്പിലേക്ക് യോഗ്യത നേടും. ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്കോട്ട്‌ലന്‍ഡ്, നമീബിയ, ഒമാന്‍, പപ്പുവ ന്യൂഗിനിയ എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ കളിക്കുന്നത്.

You may also like this video: