June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

പ്രണയാഭ്യര്‍ത്ഥനയുമായി നിരന്തരം യുവാവിന്റെ ശല്യം: ഒടുവില്‍ ആസിഡ് ഒഴിച്ച് യുവതി

By Janayugom Webdesk
January 28, 2020

നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിന്റെ നേര്‍ക്ക് ആസിഡ് ഒഴിച്ച് യുവതി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ മൊറോവാന്‍ പൊലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ഗോദാമാവ് ഗ്രാമത്തിലാണ് സംഭവം.

പ്രണയാഭ്യര്‍ത്ഥനയുമായി പിന്തുടര്‍ന്ന യുവാവിന്റെ ശല്യം സഹിക്ക വയ്യാതെയാണ് ഇരുപതുകാരിയായ യുവതി രോഹിത് യാദവ് എന്ന യുവാവിന് നേരെ ആസിഡൊഴിച്ചത്. ആസിഡ് ആക്രമണത്തില്‍ കഴുത്തിലും പുറംഭാഗത്തും നെഞ്ചിലും ഇടതു തോളിലും പൊളളലേറ്റ ഇരുപത്തിനാലുകാരനെ ലക്‌നൗവിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.

യുവാവിന്റെ പ്രണയാഭ്യര്‍ത്ഥനയോട് പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ല. അതിനാല്‍ യുവാവ് നിരന്തരം പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ രാജേന്ദ്ര റജാവാത്ത് വ്യക്തമാക്കി. ഭവാനി ഗഞ്ച് ഗ്രാമത്തിലെ പാല്‍സംഭരണ ശാലയില്‍ ക്ലീനറായി ജോലി ചെയ്യുകയാണ് യുവാവ്. അതേസമയം യുവാവിന്റെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചതിന് ശേഷം അന്വേഷണം നടത്തി കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും പെലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.