തൊണ്ടിമുതലായ 200 കുപ്പി ബിയര്‍ എലികള്‍ കുടിച്ചെന്ന് അധികാരികള്‍

Web Desk
Posted on October 03, 2018, 4:28 pm

ബീഹാര്‍: അനധികൃതമായി സൂക്ഷിച്ച 200  ബിയർ  കാനുകള്‍ കുറച്ച് ദിവസം മുമ്പ് പിടിച്ചെടുത്തു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോഴൊണ് തൊണ്ടിമുതൽ കാലി കുപ്പികളായി മാറിയത്. തൊണ്ടി മുതൽ എക്സൈസ് ഓഫീസിന് സമീപത്തായാണ് സൂക്ഷിച്ചിരുന്നത്. ബീഹാറിലെ കൈമുര്‍ ജില്ലയിലാണ് സംഭവം.

കേസ് കോടതിയിലെത്തിയപ്പോഴാണ് ബിയർ കുപ്പികൾ കാലിയായ വിവരം അറിയുന്നത്. ബിയര്‍കുപ്പികള്‍ എങ്ങനെ കാലികുപ്പികളായി എന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ ബിയര്‍ എലികള്‍ കുടിച്ചുതീര്‍ത്തു എന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം.

പൊലീസ് സ്റ്റേഷനിലും എക്സൈസ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന മദ്യം എലി നശിപ്പിച്ചുവെന്ന വാദം ബീഹാറിൽ പുതിയതല്ല. നേരത്തെയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. രണ്ടുവർഷം മുമ്പാണ് മദ്യ ഉൽപാദനവും വിൽപനയും നിതീഷ് കുമാർ സർക്കാർ നിരോധിച്ചത്.