June 3, 2023 Saturday

Related news

June 1, 2023
May 30, 2023
May 22, 2023
May 4, 2023
March 24, 2023
February 8, 2023
February 5, 2023
January 29, 2023
January 28, 2023
December 15, 2022

200 കോടിയുടെ തട്ടിപ്പു കേസ്; ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വീണ്ടും കുരുക്കിലേക്ക്

സുഹൃത്തും സഹായിയുമായ പിങ്കി ഇറാനി അറസ്റ്റില്‍ 
Janayugom Webdesk
മുംബൈ
December 1, 2022 10:09 pm

സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ തട്ടിപ്പുകേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് കൂടുതല്‍ കുരുക്കിലേക്ക്. സുഹൃത്തും സഹായിയുമായ പിങ്കി ഇറാനി കഴിഞ്ഞദിവസം ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റു ചെയ്തിരുന്നു. പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇവരെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ജാക്വിലിനെയും മറ്റൊരു നടി നോറ ഫത്തേഹിയെയും സുകേഷ് ചന്ദ്രശേഖറിന് പരിചയപ്പെടുത്തിയത് മുംബൈ സ്വദേശിയായ പിങ്കിയാണെന്ന് പൊലീസ് പറയുന്നു. ഫോര്‍ടിസ് ഹെല്‍ത്ത്‌കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ് അടക്കമുള്ള ഉന്നതരില്‍നിന്ന് സുകേഷ് ചന്ദ്രശേഖര്‍ 200 കോടി രൂപ തട്ടിയെന്നാണ് കേസ്. 

കേസില്‍ 2021 നവംബറില്‍ സുകേഷിനും ഭാര്യയും നടിയുമായ ലീന മരിയ പോളിനും മറ്റു പന്ത്രണ്ടു പേര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഡല്‍ഹിയിലെ പാട്യാല കോടതി ജാക്വിലിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സഹായി അറസ്റ്റിലായിരിക്കുന്നത്. തിഹാര്‍ ജയിലില്‍ കഴിയുന്ന വേളയില്‍ സുകേഷിന് നടിമാര്‍ അടക്കമുള്ള പ്രമുഖരെ കാണാന്‍ പിങ്കിയാണ് സൗകര്യം ചെയ്തു നല്‍കിയതെന്ന് ഇഡി കുറ്റപത്രത്തിലുണ്ട്. ടിവി നടി നികിത തംബോലി, ചാഹത് ഖന്ന, സോഫിയ സിങ്, അരുഷ പാട്ടില്‍ തുടങ്ങി നിരവധി പേരെ പിങ്കി സുകേഷിന് പരിചയപ്പെടുത്തിയിട്ടുണ്ട്. ജയിലിന് അകത്തു വച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. നു.

ശേഖര്‍ രത്‌നവേല എന്ന പേരിലാണ് സുകേഷ് ജാക്വിലിനുമായി അടുക്കാന്‍ ശ്രമിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുട്ടത്തില്‍ വഴിയാണ് ജാക്വിലിനുമായി അടുപ്പം സ്ഥാപിച്ചത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അവയില്‍ നായികയാക്കാമെന്നും സുകേഷ് നടിക്ക് വാഗ്ദാനം നല്‍കിയതായും ഇഡി കണ്ടെത്തി. പിങ്കി ഇറാനിയുടെ അക്കൗണ്ടുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. നടിമാരെ സമ്മാനങ്ങള്‍ നല്‍കി വശത്താക്കുന്നതിന് സുകേഷിന്റെ സഹായി പിങ്കി ഇറാനിയായിരുന്നു. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നല്‍കിയത്. 2021 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് ഏഴിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യും വരെ സുകേഷുമായി നടി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇഡി കുറ്റപത്രത്തിലുണ്ട്. രണ്ട് ജോഡി വജ്ര കമ്മലുകള്‍, രണ്ട് ഹെര്‍മിസ് ബ്രേസ്‌ലെറ്റുകള്‍, മൂന്ന് ബിര്‍ക്കിന്‍ ബാഗുകള്‍, ഒരു ജോടി ലൂയസ് വ്യൂട്ടണ്‍ ഷൂസ് എന്നിവ സുകേഷ് നല്‍കിയതായി ജാക്വിലിന്‍ ഇഡിക്ക് മൊഴി നല്‍കിയിരുന്നു.

Eng­lish Summary:200 crore fraud case; Jacque­line Fer­nan­dez is again in trouble
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.