കുമളി ആറാം മൈൽ വലിയപാറയില്‍ നിന്ന് 200 ലിറ്റർ കോട പിടിച്ചെടുത്തു

Web Desk

നെടുങ്കണ്ടം

Posted on July 18, 2020, 8:39 pm

കുമളി ആറാം മൈൽ വലിയപാറ നിന്നും സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച 200 ലിറ്റർ കോട കണ്ടെടുത്തു. പാലയ്ക്കൽ വീട്ടിൽ വർഗ്ഗീസ് (ഷാജി) എന്നയാളുടെ വീട്ടിൽ ബാരലിൽ സൂക്ഷിച്ച കോടയാണ്. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിന്റെയും ഇടുക്കി ഇന്റലിജൻസ് ബ്യൂറോയുടെയും, ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡിന്റെയും സംയുക്ത പരിശോധനയിൽ പിടികൂടിയത്.

എക്സൈസ് പാർട്ടി എത്തുമ്പോൾ പ്രതി വീട്ടിലുണ്ടായിരുന്നില്ല. പ്രിവന്റീവ് ഓഫീസർ കെ.ആർ. ബാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് എം പി, സേവ്യർ. പി.ഡി , സ്ക്വാഡ് അംഗം രാജ് കുമാർ.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ് എം, ലിജോ ജോസഫ്, രതീഷ് കുമാർ എം.ആർ, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY: 200 litre spir­it finded
You may also like this video