23 April 2024, Tuesday

Related news

January 26, 2024
January 20, 2024
January 19, 2024
November 21, 2023
October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023

ഓണത്തിന് 2000 നാടൻ കർഷക ചന്തകൾ: മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
August 12, 2021 10:46 pm

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2000 നാടൻ കർഷക ചന്തകൾ ഓണസമൃദ്ധി 2021 പദ്ധതിയുടെ ഭാഗമായി ഈ വർഷം സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കൃഷിഭവനുകൾ, ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ നേതൃത്വത്തിൽ 17 മുതൽ 20 വരെ നാല് ദിവസങ്ങളിലായാണ് വിപണികൾ സംഘടിപ്പിക്കുന്നത്. കൃഷിഭവനുകൾ മുഖാന്തരം 1350 വിപണികളും ഹോർട്ടി കോർപ്പിന്റെ 500 വിപണികളും വിഎഫ്‌പിസികെ യുടെ 150 വിപണികളും ഇതിലുൾപ്പെടും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16 ന് വൈകിട്ട് 3.30ന് തിരുവനന്തപുരം പാളയം ഹോർട്ടികോർപ്പ് വിപണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ സംബന്ധിക്കും.

എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ഓണം വിപണികളിലേക്ക് ആവശ്യമായ പഴം, പച്ചക്കറി ഉല്പന്നങ്ങൾ പരമാവധി അതാത് ജില്ലകളിലെ കർഷകരിൽനിന്നും തന്നെയായിരിക്കും സംഭരിക്കുന്നത്. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ കർഷകർക്ക് പൊതു വിപണികളിൽ നിന്നും ലഭ്യമാകുന്ന അതാത് ഇനങ്ങളുടെ സംഭരണ വിലയേക്കാൾ 10 ശതമാനം അധികം വില നൽകി ആയിരിക്കും സംഭരിക്കുന്നത്.

വിപണികളിലൂടെ വില്പന നടത്തുമ്പോൾ പൊതുവിപണി വില്പന വിലയിൽ നിന്നും 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും. ഉത്തമ കൃഷി സമ്പ്രദായത്തിലൂടെ ഉല്പാദിപ്പിച്ച ജിഎപി ഉല്പന്നങ്ങൾ സംഭരിക്കുമ്പോൾ പൊതു വിപണികളിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന സംഭരണ വിലയേക്കാൾ 20 ശതമാനം അധികം വില നൽകി സംഭരിക്കുകയും പൊതു വിപണിയിൽ വിൽക്കുന്ന വിലയിൽ നിന്ന് 10 ശതമാനം സബ്സിഡി നൽകിക്കൊണ്ടുള്ള നിരക്കിൽ വിപണിയില്‍ വില്പന നടത്തും. പൂർണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ച് കൊണ്ടായിരിക്കും വിപണികൾ സംഘടിപ്പിക്കുക. 100 രൂപ വിലയുള്ള പച്ചക്കറി കിറ്റുകൾ പ്രത്യേകം വിപണിയിൽ ഉണ്ടാകും. മന്ത്രി പറഞ്ഞു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.