നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികളെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകള്‍. 2016 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെ പിടികൂടിയ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്. വിവിധ എന്‍ഫോഴ്സ്മെന്റ്- അന്വേഷണ ഏജന്‍സികള്‍ 2017 ല്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 53 ശതമാനം കള്ളനോട്ടുകളുണ്ടായിരുന്നു. എന്നാല്‍, 2018 ല്‍ പിടിച്ചെടുത്ത വ്യാജ കറന്‍സികളില്‍ 2,000 രൂപ മൂല്യമുളള കള്ളനോട്ടുകളുടെ അളവ് 61 ശതമാനമായി വര്‍ധിച്ചു. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടുയത് ഗുജറാത്തില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് ബംഗാളും ഉണ്ട്.
എൻസിആർബി ഡേറ്റ പ്രകാരം 2017–2018 വർഷങ്ങളിൽ 46.06 കോടി രൂപയുടെ വ്യാജ നോട്ടുകൾ എൻസിആർബി പിടിച്ചെടുത്തു. ഇതിൽ 56.31 ശതമാനം വ്യാജ 2,000 രൂപ നോട്ടുകളുടെ രൂപത്തിലായിരുന്നു.
you may also like this video;
കള്ളനോട്ടുകൾ പുറത്തിറക്കുന്നവർ 2000 രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കുന്നതിൽ വിജയം കാണുന്നുണ്ടെന്നാണ് എൻസിആർബി വ്യക്തമാക്കുന്നത്. ഏറ്റവും അപകടകരമായ സ്ഥിതിയാണിതെന്നും എൻസിആർബി പറയുന്നു.
എൻസിആർബിയുടെ കണ്ടെത്തല്‍ പ്രകാരം അരുണാചല്‍ പ്രദേശ്, ഗോവ, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവടങ്ങളില്‍ നിന്ന് 2018 ല്‍ ഒരു കള്ളനോട്ട് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ തമിഴ്നാട്ടിൽ നിന്ന് രണ്ടായിരം രൂപ മൂല്യമുള്ള 12,560 കള്ളനോട്ടുകളാണ് പിടികൂടിയത്. ബംഗാളിൽ നിന്നും 9,615 ഉം കർണാടകത്തിൽ നിന്നും 6,750 ഉം ഡൽഹിയിൽ നിന്നും 6,457 ഉം ഗുജറാത്തിൽ നിന്നും 2,722 ഉം മഹാരാഷ്ട്രയിൽ നിന്നും 2,355 ഉം രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് 2018 ൽ പിടികൂടിയത്.
English Summary: 2000 rupee fake currency, report by NCRB.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.