Web Desk

പാരിസ്

March 04, 2020, 10:55 pm

ഫ്രാൻസിൽ 2,000 മാസ്കുകൾ മോഷണം പോയി

Janayugom Online

വടക്കൻ ഫ്രഞ്ച് നഗരമായ മാഴ്സെല്ലിലെ ആശുപത്രിയിൽ നിന്ന് 2000 മാസ്കുകൾ മോഷണം പോയി. ജീവനക്കാർക്കും ശസ്ത്രക്രിയയ്ക്കായി പോകുന്ന രോഗികൾക്കും മാത്രമെടുക്കാൻ കഴിയുന്ന തരത്തിൽ സൂക്ഷിച്ചിരുന്ന മാസ്കുകളാണ് മോഷണം പോയിരിക്കുന്നതെന്ന് മാഴ്സെല്ലെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

നിലവിൽ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മാസ്കുകൾ ആശുപത്രികളിലുണ്ട്. എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ മാസ്കുകൾക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. മോഷണം പോയ വാർത്ത ശ്രദ്ധയിൽപെട്ടയുടൻ മാസ്കുകളുടെ വിതരണം, ഉത്പാദനം, സംഭരണം എന്നിവ ഉത്തരവാദിത്വത്തോടെ വേണമെന്ന് പ്രസിഡന്റ് ഇമ്മനുവൽ മാക്രോൺ അറിയിച്ചു. ഫ്രാൻസിൽ കൊറോണ വൈറസ് ബാധിച്ച് നാല് പേർ മരിക്കുകയും 204 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ജപ്പാനിലെ ഒരു ആശുപത്രിയിൽ കഴിഞ്ഞ മാസം പകുതിയോടെ ആറായിരത്തോളം മാസ്കുകൾ കളവ് പോയിരുന്നു.

Eng­lish Sum­ma­ry; 2,000 sur­gi­cal masks stolen from French hospital

YOU MAY ALSO LIKE THIS VIDEO