October 2, 2022 Sunday

Related news

October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022

ആമസോണിലെ ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്ക് കോവിഡ്; ആശങ്ക

Janayugom Webdesk
സാൻഫ്രാന്‍സിസ്കോ
October 3, 2020 12:27 pm

ആഗോള ഓണ്‍ലൈൻ വ്യാപാര ഭീമനായ ആമസോണിന്റെ അമേരിക്കയിലെ ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് മാസം ആദ്യം മുതല്‍ സെപ്റ്റംബര്‍ 19 വരെ 19,800ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി കമ്പനി വ്യക്തമാക്കി.

13.7 ലക്ഷം ജീവനക്കാരാണ് ആമസോണിനുള്ളത്. മഹാമാരിയുടെ തുടക്കം മുതല്‍ എല്ലാ ജീവനക്കാര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ കൃത്യസമയത്ത് നല്‍കിയിരുന്നതായും ജീവനക്കാര്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചാല്‍ ഉടൻ തന്നെ വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നതായും കമ്പനി അറിയിച്ചു.

എന്നാല്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിടാൻ കമ്പനി ആദ്യം തയ്യാറായിരുന്നില്ല. ആമസോണ്‍ ജീവനക്കാരുടെയും തോഴിലാളികളുടെയും മാസങ്ങള്‍ നീണ്ട സമ്മര്‍ദത്തിന്റെ ഫലമായാണ് ആമസോണ്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

Eng­lish sum­ma­ry: 20,000 Ama­zon employ­ees test­ed covid positive

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.