കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 2009 ആയി ഉയർന്നു. ഇന്നലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹ്യൂബെ പ്രവിശ്യയിൽ മാത്രം മരിച്ചത് നൂറ്റി മുപ്പത്തി രണ്ടു പേരാണ്. 75,121 പേർക്ക് ഇതിനോടകം കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിലായി 4233 കൊറോണ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണകൊറിയയിൽ 15പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. വുഹാനിൽ രോഗബാധിതരെ കണ്ടെത്താനായി ആരോഗ്യവകുപ്പ് അധികൃതർ വീടുകളിൽ കയറി പരിശോധന ആരംഭിച്ചു. ഇതിനിടയിൽ ചൈനയിലെ പല നഗരങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രോഗികളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാക്കും.
English summary: 2009 corona virus death
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.