സംസ്ഥാനത്ത് ഇന്ന് 201 പേര്‍ കോവിഡ് രോഗമുക്തി നേടി; 211 പുതിയ രോഗികള്‍, ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ

Web Desk

തിരുവനന്തപുരം

Posted on July 03, 2020, 6:04 pm

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടു.  ചികില്‍സയിലായിരുന്ന 201 പേരുടെ പരിശോധന ഫലം നെഗറ്റീവായി.മൂന്നിടത്ത് ഗുരുതര സാഹചര്യം.തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ ദിവസം കൂടിടാണ് ഇന്ന്. രോഗികളുടെ എണ്ണം 200 കടക്കുന്നത് ഇതാദ്യം.സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 130.

പോസ്റ്റീവ് കണക്കുകള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം-17

കൊല്ലം-23

പത്തനംത്തിട്ട‑7

ആലപ്പുഴ‑21

കോട്ടയം-14

ഇടുക്കി-2

എറണാകുളം-17

തൃശൂര്‍-21

പാലക്കാട്-14

വയനാട്-1

മലപ്പുറം-35

കണ്ണൂര്‍-18

കോഴിക്കോട്-14

കാസര്‍കോട്-7

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2908 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.  17711 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 378 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 171773 സാംപിളുകള്‍ ശേഖരിച്ചു. 4834 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 24 മണിക്കൂറിനിടെ 7306 സാംപിള്‍ പരിശോധിച്ചു.

ENGLISH SUMMARY: ker­ala covid updates today

YOU MAY ALSO LIKE THIS VIDEO