Friday
19 Jul 2019

ഔട്ട് ആയതിന്റെ യാഥാർത്ഥ കാരണം അറിഞ്ഞ വിരാട് ഡ്രസിംഗ് റൂമിൽ കാട്ടിക്കൂട്ടിയത്! വീഡിയോ പുറത്ത്

By: Web Desk | Monday 17 June 2019 12:35 PM IST


പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ കോലിയുടെ വിക്കറ്റാണ് ഇപ്പോഴത്തെ  ചര്‍ച്ചാ വിഷയം. അതു മാത്രമല്ല ഈ പുറത്താകല്‍  അമ്പയറില്‍ ആശയക്കുഴപ്പവുമുണ്ടാക്കി.

ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ 47ാം ഓവറില്‍ വില്ലനായി മഴയെത്തി.  കുറച്ച് സമയത്തിന് ശേഷം മത്സരം പുനഃരാരംഭിച്ച. 48 ഓവറില്‍ ആമിര്‍ എറിഞ്ഞ നാലാം പന്ത് പിച്ചില്‍ നിന്ന് കുത്തിയുയര്‍ന്നു. ആ ബൗണ്‍സറിനെ അതിര്‍ത്തി കടത്താനുള്ള കോലിയുടെ ശ്രമം പാളി. ഒപ്പം പന്ത് ബാറ്റില്‍ തട്ടിയത് പോലൊരു ശബ്ദവും. കോലിയേയും കടന്ന് പന്ത് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിന്റെ കൈകളില്‍. ആമിര്‍ കിട്ടിയ അവസരം മുതലാക്കി. വിക്കറ്റിനായി അപ്പീല്‍ ചെയ്‌തു. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കിയ സര്‍ഫറാസിന്‍റെ അപ്പീലിന് അത്ര ഉറപ്പുണ്ടായിരുന്നില്ല. അമ്പയറാണേല്‍ യാതൊരു കുലുക്കവുമില്ലാതെ ഒറ്റ നില്‍പ്പും.

എന്നാല്‍ കോലി തന്‍റേത് വിക്കറ്റാണെന്ന് കരുതി ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. ഡ്രസ്സിങ് റൂമിലെത്തിയതിനു ശേഷമാണ് സംഭവത്തിന്റെ റീപ്ലേ പുറത്തുവരുന്നത്. ഇതില്‍ പന്ത് കോലിയുടെ ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് വ്യക്തമായി. അള്‍ട്രാ എഡ്ജിലും പന്ത് ബാറ്റില്‍കൊണ്ടതിന്‍റെ തെളിവുമില്ല. ഇതോടെ കോലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ അമ്പരുന്നു. പിന്നാലെ ബാറ്റ് പരിശോധന തുടങ്ങി. കോലി ബാറ്റെടുത്ത് ഇളക്കി ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട് ധോണിയും. ഒടുവില്‍ ആ ശബ്ദം ബാറ്റില്‍ നിന്ന് വന്നതാകാമെന്ന നിഗമനത്തിലെത്തി.

65 പന്തില്‍ നിന്ന് 77 റണ്‍സെടുത്താണ് കോലി അര്‍ഹിക്കാത്ത വിക്കറ്റ് ആമിറിന് നല്‍കി മടങ്ങിയത്. അതുകൊണ്ട് തന്നെയാകണം ഡ്രസ്സിംഗ് റൂമില്‍ രോക്ഷമടക്കാനാകാതെ അസ്വസ്ഥനാകുന്ന കോലിയെയും നമുക്ക് വീഡിയോയില്‍ കാണാം.

എന്തോ ശബ്ദം കേട്ടാണ് പന്ത് ബാറ്റില്‍കൊണ്ടതാണെന്ന് കരുതിയത്. കോലി കേട്ട ശബ്ദം ബാറ്റില്‍ നിന്നാകാമെന്നാണ് കമന്റേറ്ററായ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംഭവിക്കാറുണ്ടെന്നും ബാറ്റ്‌സ്മാന്‍ അത് പന്തില്‍ തട്ടിയതായി തെറ്റിദ്ധരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം…

 

Related News