Monday
24 Jun 2019

ഇവരാണ് കപ്പുയര്‍ത്താന്‍ ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്‌

By: Web Desk | Monday 15 April 2019 3:22 PM IST


2019 ഏകദിന ലോകകപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാലാസ്ഥാനത്ത് ആരെ ഉള്‍ക്കൊള്ളിക്കുമെന്നുള്ള ആശങ്കള്‍ക്ക് വിരാമമിട്ട് കെ എല്‍ രാഹുലിനെയും , വിജയ് ശങ്കറിനെയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചു. അതേസമയം അമ്പാട്ടി റായിഡുവിനെ ടീമില്‍ നിന്ന് ഒഴിവാക്കി.

യുവതാരം റൃഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തികിനെയും ടീമില്‍ ഉള്‍പ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. ടീമില്‍ ഉണ്ടാകുമോ എന്ന സംശയത്തിലായിരുന്ന രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മെയ് 30 ആരംഭിക്കുന്ന ലോകകപ്പിനായി പതിനഞ്ച് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ