എറിഞ്ഞൊതുക്കി ഇംഗ്ലീഷ് പട; വിജയ ലക്ഷ്യം 242

ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്റ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടുകയായിരുന്നു.
കലാശപ്പോരാട്ടത്തിനിറങ്ങിയ കിവീസ് തുടക്കം മുതലെ കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ സ്കോര്‍ 29 നില്‍ക്കെ മാര്ട്ടിന് ഗുപ്തിലിനെ ക്രിസ് വോക്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അവിടെ നിന്ന് ഹെനറി നിക്കോളസും കെയ്ന്‍ വില്യംസണും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടു കൊണ്ടുപോയി. സ്കോര്‍ 103 ല്‍ നില്‍ക്കെ വില്യംസണിനെയും 118 ല്‍ നില്‍ക്കെ നിക്കോളസിനെയും കിവീസിന് നഷ്ടമായി. നിക്കോളസ് 77 പന്തില്‍ നിന്ന് 55 റണ്‍സും വില്യംസണ് 53 പന്തില്‍ നിന്ന 30 റണ്‍സും നേടി.
ഇംഗ്ലീഷ് ബൗളറന്മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റിട്ടതോടെ ന്യൂസിലന്റിന്റെ സ്കോറിംഗ് വേഗത വീണ്ടും കുറഞ്ഞു. കളത്തില്‍ ശ്രദ്ധയോടെ കളിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നത് റോസ് ടെയ്ലറിലായിരുന്നു. എന്നാല്‍ താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. 15 റണ്‍സെടുത്ത ടെയ്ലറെ മാര്‍ക്ക് വുഡ് കൂടാരം കയറ്റി.
പിന്നീട് ക്രീസിലെത്തിയ ജെയിംസ് നീഷാമും, ഗ്രാന്‍ഹോമും അവസരത്തിനൊത്ത പ്രകടനം കാഴചവെയ്ക്കാതെ മടങ്ങി. ഇക്കൂട്ടരില്‍ നിന്ന വ്യത്യസ്തമായി കളത്തില്‍ പൊരുതിയ ടോം ലതാമാണ് ന്യൂസിലന്റിന് ഭോതപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 56 പന്തില്‍ നിന്ന 47 റണ്‍സ് നേടിയ താരത്തെ ക്രിസ് വോക്സാണ് കൂടാരം കയറ്റിയത്.
ഇംഗ്ലണ്ടിനായി പ്ലെങ്കെറ്റ്, ക്രിസ് വോക്സ് എന്നിവര്‍ മൂന്നും മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍ ഒരു വിക്കറ്റും നേടി.